ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് തുറക്കും

ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് തുറക്കും

Mar 31, 2025 - 14:40
 0
ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് തുറക്കും
This is the title of the web page

ഇടുക്കി: വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് തുറക്കും. രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ജനുവരി 31 മുതലായിരുന്നു ഉദ്യാനം അടച്ചത്. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്. ഈ സീസണില്‍ ഇതുവരെ എണ്‍പതിലധികം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രില്‍ 20ന് ശേഷം ഇത്തവണത്തെ വരയാട് സെന്‍സസ് നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ പുതിയതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളുടെ എണ്ണം സംബന്ധിച്ച ക്യത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു. മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഉദ്യാനം തുറക്കുക കൂടി ചെയ്യുന്നതോടെ സഞ്ചാരികളുടെ തിരക്കില്‍ ഇനിയും വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow