ജീപ്പ് സഫാരി നിയന്ത്രണം സുരക്ഷിത യാത്രയ്ക്ക് വേണ്ടി: 15 ദിവസത്തിനകം പുനരാരംഭിക്കുമെന്ന് കലക്ടര്‍ വി വിഗ്‌നേശ്വരി
ജീപ്പ് സഫാരി നിയന്ത്രണം സുരക്ഷിത യാത്രയ്ക്ക് വേണ്ടി: 15 ദിവസത്തിനകം പുനരാരംഭിക്കുമെന്ന് കലക്ടര്‍ വി വിഗ്‌നേശ്വരി

ഇടുക്കി: ജില്ലയില്‍ ജീപ്പ് സഫാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് പ്രശ്‌നങ്ങള്‍ പരിഹരിച്ച് സുരക്ഷിത യാത്ര ഒരുക്കുന്നതിനുവേണ്ടിയാണെന്ന് കലക്ടര്‍ വി വിഗ്‌നേശ്വരി. ജീപ്പ് സഫാരികള്‍ക്ക് പൂര്‍ണ നിരോധനമല്ല ഏര്‍പ്പെടുത്തിയത്. പലസ്ഥലങ്ങളിലും അപകടകരമായരീതിയില്‍ ജീപ്പ് സവാരികള്‍ നടക്കുന്നുണ്ട്. 15 ദിവസത്തിനകം സഫാരികള്‍ പുനരാരംഭിക്കാന്‍ കഴിയും. കൊളുക്കുമല മാതൃകയില്‍ ജീപ്പ് സഫാരികള്‍ പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നതെന്നും അപകടകരമായ റോഡുകള്‍ ഒഴിവാക്കി മാതൃക തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു.
What's Your Reaction?






