കട്ടപ്പന ക്രിക്കറ്റ് ലീഗ്: ജെസിഐ ചാമ്പ്യന്‍മാര്‍
കട്ടപ്പന ക്രിക്കറ്റ് ലീഗ്: ജെസിഐ ചാമ്പ്യന്‍മാര്‍

ഇടുക്കി: കട്ടപ്പന സ്‌കാര്‍ ഫേസ് സ്‌പോര്‍ട്‌സ് ക്ലബും കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങും ചേര്‍ന്ന് ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി. ടൂര്‍ണമെന്റില്‍ കട്ടപ്പന ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ടീം ഒന്നാം സ്ഥാനവും കട്ടപ്പന സ്പാര്‍ട്ടന്‍ എഫ് സി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 16 ടീമുകള്‍ പങ്കെടുത്തു. ലഹരിക്കെതിരെ നല്ല വാചകം എഴുതി അയക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു . നിരവധി പേര്‍ മത്സരത്തില്‍ പങ്കെടുത്തെങ്കിലും കൂട്ടത്തില്‍ വ്യത്യസ്തമായി വാചകം എഴുതി അയച്ച ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനി ജുവല്‍ മരിയ സുബിന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. വലിച്ചുതീര്‍ന്ന ഓരോ പുക ചുരുളുകളിലും എരിഞ്ഞു തീര്‍ന്ന ജീവിതങ്ങള്‍ അനവധി എന്നായിരുന്നു വാചകം. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയായി. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും മൊമെന്റോ നല്‍കി ആദരിച്ചു. കട്ടപ്പന വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് കായിക ലഹരി തുടര്‍ പ്രഖ്യാപനം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി, കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി , ബിജെപി ജില്ല ജനറല്‍ സെക്രട്ടറി രതീഷ് വരകുമല കട്ടപ്പന വ്യാപാരി വ്യവസായി ഏകോപി സമിതി യൂണിറ്റ് സെക്രട്ടറി ജോഷി കുട്ടട സിപിഐഎം കട്ടപ്പന ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ്, സ്‌കാര്‍ ഫെയ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് രക്ഷാധികാരി സിജോ എവറസ്റ്റ് എന്നിവര്‍ സംസാരിച്ചു. വരുന്ന നാളുകളിലും ഇത്തരത്തിലുള്ള ടൂര്‍ണമെന്റുകള്‍ നടത്തി വളര്‍ന്നുവരുന്ന പുതുതലമുറയെ സംരക്ഷിക്കുവാനുള്ള ഒരുക്കത്തിലാണ് സ്‌കാര്‍ ഫേസ് സ്‌പോര്‍ട്‌സ് ക്ലബും കട്ടപ്പനയിലെ വിവിധ സന്നദ്ധ സംഘടനകളും.
What's Your Reaction?






