തൊഴിലാളികളുമായി വന്ന ജീപ്പ് സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്: അപകടം കുമളി വലിയകണ്ടത്ത്
തൊഴിലാളികളുമായി വന്ന ജീപ്പ് സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്: അപകടം കുമളി വലിയകണ്ടത്ത്
ഇടുക്കി: തമിഴ്നാട്ടില്‍നിന്ന് തൊഴിലാളികളുമായി വന്ന ജീപ്പ് സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രിക കുമളി വലിയകണ്ടം കിഴേക്കമേട്ടില്‍ ഷൈലയ്ക്കാണ് പരിക്ക്. വ്യാഴാഴ്ച 7.30ഓടെ കുമളി വലിയകണ്ടത്താണ് അപകടം. അമിതവേഗത്തിലെത്തിയ ജീപ്പ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഷൈലയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളെല്ലിന് പൊട്ടലുണ്ട്. സ്ഥിരമായി അപകടങ്ങള്‍ സംഭവിക്കുന്ന മേഖലയില്‍ അധികൃതര്‍ പുലര്‍ത്തുന്ന അനാസ്ഥയ്ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കൂള്‍ വിദ്യാര്ഡഥികളും കാല്‍നടയാത്രികരും ഏറെയുള്ള റോഡിലൂടെ തോട്ടം തൊഴിലാളികളുമായെത്തുന്ന ജീപ്പുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനവും നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും കര്‍ശന നടപടി സ്വീകരിക്കണമെന്ന് കുമളി പഞ്ചായത്തംഗം സന്തോഷ് ഉമ്മന്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?