ജില്ലാ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം നടത്തി
ജില്ലാ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം നടത്തി
ഇടുക്കി: ജില്ലാ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം(ബിഎംഎസ്) വാര്‍ഷിക സമ്മേളനം അണക്കരയില്‍ നടന്നു. പ്രതിനിധി സമ്മേളനം കേരള പ്രദേശ് പ്ലാന്റേഷന്‍ മസ്ദൂര്‍ ഫെഡറേഷന്‍ പ്രസിഡന്റ് സിബി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. ബിഎംഎസ് അഖിലേന്ത്യ സെക്രട്ടറി എന്‍ ബി ശശിധരന്‍ അധ്യക്ഷനായി. ജീവിക്കാനാവശ്യമായ വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ഉടമകളും മാറിമാറി ഭരിക്കുന്ന ഇടത് വലത് മുന്നണി സര്‍ക്കാരുകളും കേരളത്തിലെ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബി വിജയന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം പി റെജികുമാര്‍, ജില്ലാ സെക്രട്ടറി കെ സി സിനീഷ് കുമാര്‍, ബിഎംഎസ് ജില്ലാ സമിതിയംഗം പി ഭുവനേന്ദ്രന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ സനു, എസ്റ്റേറ്റ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എസ് കെ കറുപ്പുസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനം, പൊതുസമ്മേളനം എന്നിവയ്ക്കുശേഷം സമ്മേളനം സമാപിച്ചു.
What's Your Reaction?