എസ്എന്‍ഡിപി യോഗം കറുപ്പുപാലം ശാഖ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
എസ്എന്‍ഡിപി യോഗം കറുപ്പുപാലം ശാഖ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: എസ്എന്‍ഡിപി യോഗം കറുപ്പുപാലം ശാഖയില്‍ വാര്‍ഷിക പൊതുയോഗം യൂണിയന്‍ ആക്ടിങ് പ്രസിഡന്റ് പി കെ രാജന്‍ ഉദ്ഘാടനംചെയ്തു. മിസ്റ്റര്‍ കേരള മത്സരത്തില്‍ ജേതാവായ അഭയ് ബിജു, പരീക്ഷകളില്‍ മികച്ചവിജയം നേടിയ ആദിത്യ പി കെ, ഹരിജിത്ത് ഇ വി എന്നിവരെ അനുമോദിച്ചു. 1983ല്‍ ശാഖ രൂപീകരണകാലം മുതലുള്ള ചരിത്രം ഡോക്യുമെന്ററിയായി പ്രദര്‍ശിപ്പിച്ചു. സെക്രട്ടറി വിഷ്ണു ആനന്ദന്‍, മാനേജിങ് കമ്മിറ്റിയംഗം നിധിന്‍ തിലകന്‍, യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി വിനീത് ആനന്ദ് എന്നിവര്‍ചേര്‍ന്നാണ് ഡോക്യുമെന്ററി തയാറാക്കിയത്.
പ്രസിഡന്റ് കെ ഗിരീഷ് അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ പി ബിനു മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ സന്തോഷ് കുമാര്‍, കെ ഗോപി, ശാഖ സെക്രട്ടറി വിഷ്ണു ആനന്ദ്, വനിതാസംഘം പ്രസിഡന്റ് അര്‍ച്ചന ബിജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?