കാഞ്ചിയാര്‍ പഞ്ചായത്തില്‍ ആരോഗ്യം ആനന്ദം പരിപാടിക്ക് തുടക്കമായി 

കാഞ്ചിയാര്‍ പഞ്ചായത്തില്‍ ആരോഗ്യം ആനന്ദം പരിപാടിക്ക് തുടക്കമായി 

Feb 5, 2025 - 18:18
 0
കാഞ്ചിയാര്‍ പഞ്ചായത്തില്‍ ആരോഗ്യം ആനന്ദം പരിപാടിക്ക് തുടക്കമായി 
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യം ആനന്ദം 2025 പരിപാടിക്ക് തുടക്കമായി. സ്ത്രീകളില്‍ അര്‍ബുദ പരിശോധന നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. പഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവിത ശൈലിയും സ്‌ക്രീനിങ് ടെസ്റ്റും ക്യാന്‍സറിന് എതിരെയുള്ള പോരാട്ടത്തില്‍ നിങ്ങളെ വിജയികളാക്കും എന്ന സന്ദേശമുയര്‍ത്തി  വിദ്യാര്‍ത്ഥികള്‍ നടത്തിയ ബോധവല്‍ക്കരണറാലി ജെപിഎം കോളേജില്‍ നിന്ന് ആരംഭിച്ച് കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമാപിച്ചു. പൊതുജനങ്ങളില്‍ ക്യാന്‍സര്‍ പരിശോധനയോടുള്ള ഭയം അകറ്റുക, അവബോധം സൃഷ്ടിക്കുക, ജനമനസുകളില്‍ വെളിച്ചം പകരുക എന്നീ ലക്ഷ്യത്തോടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി.ഡോ: ദീപ പരിപാടിയുടെ  വിശദീകരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിറാജ് എന്‍ കാന്‍സര്‍ ദിന സന്ദേശം നല്‍കി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  തങ്കമണി സുരേന്ദ്രന്‍  അധ്യക്ഷയായി. പഞ്ചായത്ത് ജനപ്രതിനിധികളായ  സന്ധ്യ ജയന്‍, ബിന്ദു മധുകുട്ടന്‍, പ്രിയ ജോമോന്‍, ജെ പി എം കോളേജ് അധ്യാപകരായ ടിജി, അനിത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോസഫ്, നിഖിത പി സുനില്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow