കെസിസി ക്ലര്‍ജി കമ്മിഷന്‍ ജില്ലാ സമ്മേളനം 29ന് കട്ടപ്പനയില്‍

കെസിസി ക്ലര്‍ജി കമ്മിഷന്‍ ജില്ലാ സമ്മേളനം 29ന് കട്ടപ്പനയില്‍

Apr 28, 2025 - 16:37
 0
കെസിസി ക്ലര്‍ജി കമ്മിഷന്‍ ജില്ലാ സമ്മേളനം 29ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി )ക്ലര്‍ജി കമ്മിഷന്‍ ജില്ലാ വൈദിക സമ്മേളനം  29ന് സിഎസ്‌ഐ പള്ളിയില്‍ നടക്കും. സിഎസ്‌ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് റവ.വി എസ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യും. കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അധ്യക്ഷനാകും. വാഴൂര്‍ സോമന്‍ എംഎല്‍എ  മുഖ്യപ്രഭാഷണം നടത്തും. ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടുക്കി രൂപതാ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാര്‍ സേവേറിയോസ്  ക്ലാസിന് നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ 9ന് ആരംഭിക്കും. കെസിസി ക്ലര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ റവ എ ആര്‍  നോബിള്‍, കെസിസി സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മേജര്‍ ടി ഇ സ്റ്റീഫന്‍സണ്‍, ജില്ലാ ചെയര്‍മാന്‍ റവ. ബിനു കുരുവിള എന്നിവര്‍ നേതൃത്വം നല്‍കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow