വാത്തിക്കുടി പഞ്ചായത്ത് ഏലം കര്‍ഷകര്‍ക്കായി സെമിനാര്‍ നടത്തി
വാത്തിക്കുടി പഞ്ചായത്ത് ഏലം കര്‍ഷകര്‍ക്കായി സെമിനാര്‍ നടത്തി
ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് ഏലം കര്‍ഷകര്‍ക്കായി ശാസ്ത്രീയ കൃഷി പരിശീലന സെമിനാര്‍ നടത്തി. തോപ്രാംകുടി ആപ്‌കോസ് ഹാളില്‍ പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനംചെയ്തു. പരമ്പരാഗത കൃഷിരീതികളും ശാസ്ത്രീയ അറിവുകളും സംയോജിപ്പിച്ച് കൃഷി ലാഭകരവും സുരക്ഷിതവുമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സെമിനാര്‍ സംഘടിപ്പിച്ചത്. ഏലം കര്‍ഷകരും പുതുതായി കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരും പങ്കെടുത്തു. 'ഏലംകൃഷിയിലെ സംയോജിത രോഗ- കീട നിയന്ത്രണ മാര്‍ഗങ്ങള്‍, ഏലത്തിന്റെ ഉത്തമ കാര്‍ഷിക രീതികള്‍' എന്നീ വിഷയങ്ങളില്‍ ഏലം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും പ്ലാന്റ് പതോളജിസ്റ്റുമായ ഡോ. അജയ് ഡി ക്ലാസെടുത്തു. സാജു കാരക്കുന്നേല്‍, സിബി ആനത്താനം, ബിബിന്‍ നെല്ലംകുഴി, റോബിന്‍ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?