ഇരട്ടയാര്‍ പുഴയെ വീണ്ടെടുക്കാന്‍ 'നദീമിത്രം' പദ്ധതിയുമായി വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ്
ഇരട്ടയാര്‍ പുഴയെ വീണ്ടെടുക്കാന്‍ 'നദീമിത്രം' പദ്ധതിയുമായി വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ്
ഇടുക്കി: ഗാന്ധിജയന്തി ദിനത്തില്‍ വ്യത്യസ്തമായ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി വലിയതോവാള ഗ്രീന്‍ സിറ്റി റോട്ടറി ക്ലബ്. വലിയതോവാള ടണല്‍സൈറ്റ് മുതല്‍ ഇരട്ടയാര്‍ വരെ പുഴയെ പൂര്‍ണമായി ദത്തെടുക്കുന്ന 'നദീമിത്രം' പദ്ധതി അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു.വട്ടപ്പാറ എംഇഎസ് കോളജിലെ എന്‍എസ്എസ് വേളണ്ടിയര്‍മാരായ 50ലേറെ വിദ്യാര്‍ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് സാബു മാത്യു പൈക അധ്യക്ഷനായി. അസിസ്റ്റന്റ് ഗവര്‍ണര്‍ മനോജ് അഗസ്റ്റിന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍, ക്ലബ് സെക്രട്ടറി ജോജി കൊച്ചുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?