ജെസിഐ പുറ്റടി സ്പൈസ് ഹില്‍സ് ശുചീകരണം നടത്തി
ജെസിഐ പുറ്റടി സ്പൈസ് ഹില്‍സ് ശുചീകരണം നടത്തി
ഇടുക്കി: ജെസിഐ പുറ്റടി സ്പൈസ് ഹില്‍സ് ടൗണില്‍ ശുചീകരണം നടത്തി. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനംചെയ്തു. കുമളി-മൂന്നാര്‍ സംസ്ഥാനപാതയോരത്തെ സ്ഥല നാമങ്ങള്‍, സ്‌കൂള്‍, പാര്‍ക്കിങ്, സ്പീഡ്, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നോ പാര്‍ക്കിങ് തുടങ്ങിയ ബോര്‍ഡുകള്‍ വൃത്തിയാക്കിയത്. പഞ്ചായത്തംഗം ടോണി മക്കോറ, ജെസിഐ പുറ്റടി സ്പൈസ് ഹില്‍സ് പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജെസിഐ ഭാരവാഹികളായ നിതിന്‍ തോമസ്, ജോമേഷ് ജോസ്, വിഷ്ണു, ആല്‍ബിന്‍, ലിന്റോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?