വന്യജീവി ശല്യം തടയാന്‍ സര്‍ക്കാര്‍ ഇടപെടണം: ഇന്‍ഫാം

വന്യജീവി ശല്യം തടയാന്‍ സര്‍ക്കാര്‍ ഇടപെടണം: ഇന്‍ഫാം

Jan 23, 2024 - 18:17
Jul 9, 2024 - 18:31
 0
വന്യജീവി ശല്യം തടയാന്‍ സര്‍ക്കാര്‍ ഇടപെടണം: ഇന്‍ഫാം
This is the title of the web page

ഇടുക്കി: കൃഷിഭൂമിയിലെ വന്യമൃഗശല്യം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്‍ഫാം കട്ടപ്പന കാര്‍ഷിക താലൂക്ക് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷകര്‍ മുഖം നഷ്ടപ്പെട്ടവരല്ല, രാഷ്ട്രത്തിന്റെ നിലനില്‍പ്പ് കര്‍ഷകരിലൂടെയാണ്. പ്രതിസന്ധിയില്‍ അവരെ സഹായിക്കാന്‍ ഇന്‍ഫാം എന്നും ഉണ്ടാകും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് മറക്കരുതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു. 11 ഗ്രാമസമിതികളുള്ള താലൂക്ക് സമിതിയില്‍ 750 അംഗങ്ങള്‍ ഉണ്ട്.
കട്ടപ്പന താലൂക്ക് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുളംപള്ളിന്‍ അധ്യക്ഷനായി. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍ മുഖ്യപ്രഭഷണം നടത്തി. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ സെക്രട്ടറി ഡോ. പി വി മാത്യു പ്ലാത്തറ, ജില്ലാ പ്രതിനിധി ബാബു മാളിയേക്കല്‍, കാര്‍ഷിക താലൂക്ക് പ്രസിഡന്റ് ബേബി പുത്തന്‍പറമ്പില്‍, സെക്രട്ടറി സാജന്‍ ജോസഫ്, സണ്ണി അയ്യലുമാലില്‍, ടോമി മൂഴിയാങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow