പഴയരിക്കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പകല്‍പ്പൂര ഘോഷയാത്ര നടത്തി
പഴയരിക്കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പകല്‍പ്പൂര ഘോഷയാത്ര നടത്തി

ഇടുക്കി: പഴയരിക്കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ദേശോത്സവ് 2025 നോട് അനുബന്ധിച്ച് പകല്‍പ്പൂര ഘോഷയാത്ര നടത്തി. പ്രഭാ സിറ്റിയില്‍ നിന്നാരംഭിച്ച പകല്‍പ്പൂര ഘോഷയാത്ര കുടുക്കാക്കണ്ടം ചുറ്റി ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. നിശ്ചല ദൃശ്യങ്ങള്‍, കരക മയൂര നൃത്തം, കാവടി ആട്ടം, ചെണ്ടമേളം, കാളിയാട്ടം, നാഗ നൃത്തം, ശ്രീരാമ പട്ടാഭിഷേകം എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്. മലനാട് യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍, യൂണിയന്‍ കണ്‍വീനര്‍ പി ടി ഷിബു , കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ മോഹനന്‍, ശാഖായോഗം പ്രസിഡന്റ് ജയന്‍ കൊല്ലംപറമ്പില്‍, ഉഷാ സാബു, ഷീന അജി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ദീപാരാധന, അത്താഴ പൂജ, ആറാട്ട് എന്നിവയ്ക്കുശേഷം ദേശോത്സവ് 2025ന് കൊടിയിറങ്ങി. തുടര്‍ന്ന് കൊച്ചിന്‍ തംരഗ് ബീറ്റ്‌സിന്റെ ഗാനമേളയും നടന്നു.
What's Your Reaction?






