കറുത്തപൊന്ന് തിളങ്ങുന്നു: വില സര്‍വകാല റെക്കോര്‍ഡിലേക്ക്: പ്രതീക്ഷയോടെ കര്‍ഷകര്‍
കറുത്തപൊന്ന് തിളങ്ങുന്നു: വില സര്‍വകാല റെക്കോര്‍ഡിലേക്ക്: പ്രതീക്ഷയോടെ കര്‍ഷകര്‍

ഇടുക്കി: ഒരുപതിറ്റാണ്ടിനുശേഷം കുരുമുളക് വില 700 കടന്ന് സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഗാര്‍ബിള്‍ഡ് കുരുമുളകിനു 730 രൂപയും അണ്‍ഗാര്‍ബിള്‍ഡിന് 710 രൂപയുമാണ് വില ഹൈറേഞ്ചിലെ പ്രധാന കമ്പോളങ്ങളിലെ വില. ഒരുമാസത്തിനിടെ 60 രൂപയാണ് വര്‍ധിച്ചത്. ഉല്‍പാദനക്കുറവിനിടയിലും 10 വര്‍ഷത്തിനുശേഷമുള്ള വിലയിലെ അഭൂതപൂര്‍വമായ മുന്നേറ്റം കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
2014- 15 സീസണില്‍ 750 രൂപയിലെത്തി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് വില കുത്തനെ ഇടിഞ്ഞു. 2024 ജനുവരില്‍ 650 രൂപയിലെത്തിയ വില പിന്നീട് 450ലേക്ക് കൂപ്പുകുത്തി. ജൂണില്‍ 700 കടന്നെങ്കിലും പിന്നീട് 625 രൂപലേക്ക് വീണ്ടും താഴ്ന്നു. ജനുവരിയിലെ വിളവെടുപ്പ് സീസണിന്റെ ആരംഭത്തില്‍ 650 രൂപയിലെത്തി.
രാജ്യാന്തര വിപണിയിലെ പ്രധാന കുരുമുളക് ഉല്‍പാദക രാജ്യങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് പ്രധാന കാരണം. കൂടാതെ ആഭ്യന്തര വിപണികളില്‍ ആവശ്യക്കാര്‍ വര്‍ധിച്ചു. വിവിധ ഭക്ഷ്യോല്‍പാദന, മസാല കമ്പനികള്‍ വന്‍തോതില്‍ കുരുമുളക് ശേഖരിക്കാന്‍ തുടങ്ങിയതും ഗുണകരമായി. വിപണിയിലേക്ക് കുരുമുളകിന്റെ വരവ് കുറഞ്ഞാല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തുമെന്നാണ് കരുതുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഈവര്‍ഷവും ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണ്. വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ ഉല്‍പ്പന്നം സംഭരിക്കാതെ വിറ്റഴിക്കുകയാണ്.
What's Your Reaction?






