കനത്ത മഴ: ജില്ലയിലെ തോട്ടങ്ങളിലേക്കുള്ള തമിഴ് തൊഴിലാളികളുടെ യാത്രക്ക് വിലക്കേര്‍പ്പെടുത്തി തേനി കലക്ടര്‍ 

കനത്ത മഴ: ജില്ലയിലെ തോട്ടങ്ങളിലേക്കുള്ള തമിഴ് തൊഴിലാളികളുടെ യാത്രക്ക് വിലക്കേര്‍പ്പെടുത്തി തേനി കലക്ടര്‍ 

Oct 26, 2026 - 13:52
 0
കനത്ത മഴ: ജില്ലയിലെ തോട്ടങ്ങളിലേക്കുള്ള തമിഴ് തൊഴിലാളികളുടെ യാത്രക്ക് വിലക്കേര്‍പ്പെടുത്തി തേനി കലക്ടര്‍ 
This is the title of the web page

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെ തോട്ടങ്ങളിലേക്കുള്ള തൊഴിലാളികളുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി തേനി ജില്ലാ ഭരണകൂടം. തേനിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കഴിഞ്ഞ ദിവസം മാങ്കുളത്ത് മരം വീണ് തൊഴിലാളികള്‍ മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലുമാണ് നടപടി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ തൊഴിലാളികളുടെ വാഹനങ്ങള്‍ തടഞ്ഞുതിരിച്ചയച്ചതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. 
ദിനംപ്രതി ആയിരക്കണക്കിന് തൊഴിലാളികളാണ് തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍നിന്ന് അതിര്‍ത്തി കടന്ന് ജില്ലയിലെ ഏലത്തോട്ടങ്ങളിലേക്ക് എത്തുന്നത്. തൊഴിലാളികളുമായി വന്ന സ്വകാര്യ വാഹനങ്ങളും ജീപ്പുകളും ചെക്ക് പോസ്റ്റുകളില്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകളില്‍ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച തൊഴിലാളികളെ ഇറക്കി, അവരുടെ ടിക്കറ്റ് തുക തിരികെ നല്‍കി അതിര്‍ത്തിയില്‍നിന്ന് തന്നെ മടക്കി അയച്ചു. ദിനബത്തയെയും ജോലിയെയും ആശ്രയിച്ചു കഴിയുന്ന തൊഴിലാളികള്‍ പെട്ടെന്നുണ്ടായ ഈ തടയലില്‍ പ്രകോപിതരായതോടെ പല ചെക്ക് പോസ്റ്റുകളിലും ചെറിയ രീതിയിലുള്ള സംഘര്‍ഷാവസ്ഥയും വാക്കുതര്‍ക്കങ്ങളും ഉടലെടുത്തു .
മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മരം വീഴല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും, ബോഡിമെട്ട് ചുരത്തില്‍ ഗതാഗതം അപകടകരമായതിനാലും മഴയുടെ ശക്തി കുറയുന്നതുവരെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ജോലിക്ക് പോകുന്നത്  അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് തേനി ജില്ലാ ഭരണകൂടവും പൊലീസും. ചെക്ക് പോസ്റ്റുകളില്‍ സുരക്ഷ സജ്ജീകരണങ്ങളും പൊലീസിന്റെ കാവലും ശക്തമാക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow