പുളിയൻമലയിൽ നിന്ന് പച്ച ഏലക്ക മോഷ്ടിച്ച 2 പേർ അറസ്റ്റിൽ
പുളിയൻമലയിൽ നിന്ന് പച്ച ഏലക്ക മോഷ്ടിച്ച 2 പേർ അറസ്റ്റിൽ

ഇടുക്കി: പുളിയന്മല ഗണപതി പാലം ഭാഗത്തെ വീട്ടിൽ നിന്ന് പച്ച ഏലക്ക മോഷ്ടിച്ച 2 പേരെ വണ്ടൻമേട് പൊലീസിന്റെ പിടിയിൽ. കഞ്ഞിപ്പാറ പ്രിയ ഭവനിൽ പ്രവീൺ അയ്യപ്പൻ, പാറക്കൽ വീട്ടിൽ വിഷ്ണു കൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. ഗണപതി പാലം ഭാഗത്ത് അഡ്വക്കറ്റ് അരുൺ വർഗീസിൻ്റെ വീട്ടിൽ സ്റ്റോറിൽ ഉണക്കാൻ കൊണ്ടുപോകാനായി സൂക്ഷിച്ചിരുന്ന രണ്ടു ചാക്ക് പച്ച ഏലക്കയാണ് പ്രതികൾ സ്കൂട്ടറിലെത്തി മോഷ്ടിച്ചത്. കട്ടപ്പനയിലുള്ള മലഞ്ചരക്ക് കടയിൽ വിൽപ്പന നടത്തിയതായും പൊലീസ് കണ്ടെത്തി. പ്രവീണിനെ തമിഴ്നാട് തേനിയിൽ നിന്നും വിഷ്ണുവിനെ കഞ്ഞിപ്പാറയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. സമാനമായ കേസിൽ ഇവർക്കെതിരെ കമ്പംമെട്ട് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ്റെ നിർദ്ദേശപ്രകാരം വണ്ടൻമേട് എസ് എച്ച് ഒ ഷൈൻ
കുമാർ എ, എസ് ഐമാരായ ബിനോയ് എബ്രഹാം, പ്രകാശ് ജി, വിനോദ് കുമാർ കെ എൻ , എ എസ് ഐമാരായ ഷിജോ കെ ടി , ജോസ് സെബാസ്റ്റ്യൻ, ജെയിംസ് ജോർജ് , എസ് സി പി ഒ മാരായ ജയൻ N , ജയമോൻ മാത്യു , സലിം മുഹമ്മദ് , പ്രശാന്ത് കെ മാത്യു , സി പി ഒമാരായ സ്റ്റെനിൻ ആർ , ബിനു കെ ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
What's Your Reaction?






