സ്‌നേഹാരാമം: അണക്കരയില്‍ പൂന്തോട്ട നിര്‍മാണം തുടങ്ങി
സ്‌നേഹാരാമം: അണക്കരയില്‍ പൂന്തോട്ട നിര്‍മാണം തുടങ്ങി

ഇടുക്കി: പൊതുസ്ഥലം മാലിന്യമുക്തമാക്കി പൂന്തോട്ടം തയ്യാറാക്കുന്ന സ്‌നേഹാരാമം പദ്ധതി ചക്കുപള്ളം പഞ്ചായത്ത് ആറാം വാര്‍ഡില്‍ തുടങ്ങി. അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സമീപത്തുള്ള പാതയോരത്താണ് പൂന്തോട്ടം നിര്‍മിക്കുന്നത്. സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി. പഞ്ചായത്ത് അംഗം ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. അജിതകുമാരി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജോജോ ജോസഫ്, അധ്യാപകന്‍ ജയ്‌സണ്‍ ജോണ്‍, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






