ശാന്തിഗ്രാം ഗാന്ധിജി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ശാന്തിഗ്രാം ഗാന്ധിജി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Feb 3, 2024 - 18:40
Jul 12, 2024 - 00:06
 0
ശാന്തിഗ്രാം ഗാന്ധിജി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളില്‍ വാര്‍ഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ലാലച്ചന്‍ വെള്ളക്കട ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ യുട്യൂബ് ചാനലും പുറത്തിറക്കി. പിടിഎ പ്രസിഡന്റ് കെ ജെ ഷൈന്‍ അധ്യക്ഷനായി. ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ് ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ അസിസ്റ്റന്റ് ഉഷ കെ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവുപുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സംസ്ഥാന അധ്യാപക കലോത്സവത്തില്‍ സംഘഗാനത്തിന് എ ഗ്രേഡ് നേടിയ അധ്യാപകരെ അനുമോദിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറികിഡ്‌സ് ഫെസ്റ്റ് ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായയത്തംഗം ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. 10,001 പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ ആരംഭിക്കുന്ന റിസര്‍ച്ച് ലൈബ്രറിയിലേക്ക് ജിജി കെ ഫിലിപ്പും ലയണ്‍സ് ക്ലബ് കട്ടപ്പനയും പുസ്തകങ്ങള്‍ കൈമാറി. സമാപന യോഗത്തില്‍ തങ്കമണി എസ്‌ഐ ഐന്‍ ബാബു, കട്ടപ്പന ബിപിസി കെ.ആര്‍ ഷാജിമോന്‍, എസ്എംസി ചെയര്‍മാന്‍ സജിദാസ് മോഹനന്‍, പി ബി ഷാജി, റിന്‍സ് ചാക്കോ, അജയന്‍ എന്‍.ആര്‍, കെ.ജി. അജിത, കുര്യന്‍ ആന്റണി, സുധാമോള്‍ കെ.എസ്, പി.ബി. അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു..

What's Your Reaction?

like

dislike

love

funny

angry

sad

wow