കട്ടപ്പന നഗരസഭയില്‍ നടക്കുന്നത് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് മാത്രം: ബിജെപി
കട്ടപ്പന നഗരസഭയില്‍ നടക്കുന്നത് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് മാത്രം: ബിജെപി

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പുകള്‍ മാത്രമാണ് നടക്കുന്നതെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ നഗരസഭയിലെ ജനങ്ങള്‍ മറുപടി നല്‍കും. ചെയര്‍പേഴ്‌സണ്‍ പദവി വീതംവച്ച് ഭരണസ്തംഭനമുണ്ടാക്കുകയാണ്. മുന്നണി ധാരണപ്രകാരമല്ല, മറിച്ച് കോണ്‍ഗ്രസിലെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ചെയര്‍പേഴ്‌സണ്‍ പദവി വീതംവയ്ക്കുന്നത്. മൂന്നുവര്‍ഷത്തിനിടെ മൂന്നുവീതം ചെയര്‍പേഴ്‌സണ്‍മാരും വൈസ് ചെയര്‍മാന്‍മാരും ചുമതലയേറ്റും. ഏതെങ്കിലും തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴേയ്ക്കും ചെയര്‍പേഴ്‌സനെ മാറ്റും. ഗ്രൂപ്പ് നേതാക്കളുടെ താല്‍പര്യത്തിന് അനുസരിച്ചാണ് ഭരണം നടക്കുന്നതെന്നും കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം, രജിത രമേശ് എന്നിവര്‍ ആരോപിച്ചു.
What's Your Reaction?






