കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഒഴിവുകള്‍ നികത്തുന്നില്ല: കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഒഴിവുകള്‍ നികത്തുന്നില്ല: കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി

Mar 14, 2026 - 11:31
 0
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഒഴിവുകള്‍ നികത്തുന്നില്ല: കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയോടുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെയും ആശുപത്രിയില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. ഇരുപതേക്കറില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിലെ ആരോഗ്യമേഖല തകരുന്നതിന്റെ ഉദാഹരണമാണ് താലൂക്ക് ആശുപത്രി അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ എല്ലാവിധ ഭൗതികസൗകര്യങ്ങളും കട്ടപ്പന നഗരസഭ ഒരുക്കിക്കൊടുത്തിട്ടും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. 15 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 5 പേര്‍ മാത്രമാണുള്ളത്. രോഗികള്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ചികിത്സ ലഭിക്കാതെ മടങ്ങുന്ന സാഹചര്യമാമുള്ളത്. ഡോക്ടര്‍മാരുടെ തസ്തികള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്.
അത്യാഹിതവിഭാഗത്തില്‍ രാത്രികാലങ്ങളില്‍ സേവനം ലഭിക്കാത്തത് ജനങ്ങളുടെ ജീവന്‍ പന്താടുന്ന സമീപനമാണ്. ഒഴിവുകള്‍ നികത്തി ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, ബീനാ ടോമി, ഷാജി വെള്ളംമാക്കല്‍, കെ ടി ജയന്‍, പ്രശാന്ത് രാജു, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, സന്തോഷ് ഒലിനാല്‍, റൂബി വേഴമ്പത്തോട്ടം, സി എം തങ്കച്ചന്‍, ബീനാ സിബി, സജിമോള്‍ ഷാജി, ജോണി വടക്കേക്കര, സണ്ണി കോലോത്ത്, ജെസി ബെന്നി, ലിസി ജോണി, രഞ്ജിനി സജീവ്, രത്‌നമ്മ സുരേന്ദ്രന്‍, ജോയി കളപ്പുര, ബെന്നി അല്ലേഷ്, ബേബി വടയാറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow