എല്‍ഡിഎഫ് ഇടുക്കി നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് വെണ്‍മണിയില്‍ സ്വീകരണം നല്‍കി

എല്‍ഡിഎഫ് ഇടുക്കി നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് വെണ്‍മണിയില്‍ സ്വീകരണം നല്‍കി

Mar 14, 2026 - 11:44
 0
എല്‍ഡിഎഫ് ഇടുക്കി നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് വെണ്‍മണിയില്‍ സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്‍ ക്യാപ്റ്റനായുള്ള എല്‍ഡിഎഫ് ഇടുക്കി നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് വെണ്‍മണിയില്‍ തുടക്കമായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം ജെ മാത്യു ഉദ്ഘാടനംചെയ്തു. കേരളാ കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് വാവച്ചന്‍ പെരുവിലങ്ങാട്ട് അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിന് വിവിധ സംഘടനകള്‍ സ്വീകരണം നല്‍കി. ജാഥാ മനേജര്‍ റോമിയോ സെബാസ്റ്റ്യന്‍, നേതാക്കളായ കെ ജി സത്യന്‍, ഷാജി കാഞ്ഞമല, ജോസ് കുഴിക്കണ്ടം, അനില്‍ കൂവപ്ലാക്കല്‍, സ്‌നേഹ ബിനു, സിബി പേന്താനം, സിനോജ് വള്ളാടി, എബിന്‍ ജോസഫ്, ജോഷി മാത്യു, ശശി കന്യലില്‍, എന്നിവര്‍ സംസാരിച്ചു. ജാഥ വൈകിട്ട് 5.30ന് തങ്കമണിയില്‍ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow