വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ ലഹരിവിരുദ്ധ ദീപശിഖാ പ്രയാണം നടത്തി
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ ലഹരിവിരുദ്ധ ദീപശിഖാ പ്രയാണം നടത്തി
ഇടുക്കി: ഗാന്ധിജയന്തി ദിനത്തില്‍ 'അരുതാത്തതില്‍ നിന്നും അറിവുള്ളതിലേക്ക്' എന്ന സന്ദേശമുയര്‍ത്തി വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കട്ടപ്പനയില്‍ ലഹരിവിരുദ്ധ ദീപശിഖാ പ്രയാണവും ബോധവല്‍ക്കരണ റാലിയും നടത്തി. ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ഹരികുമാര്‍ പി എസ് ഉദ്ഘാടനംചെയ്തു. വിവിധ മേഖലകളില്‍ മികവുതെളിയിച്ച അജിത വേണുകുമാര്‍, സുബേദാര്‍ മേജര്‍ സന്തോഷ് കുമാര്‍, സജിദാസ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് പ്രതിഭകള്‍ ചേര്‍ന്ന് കൊളുത്തിയ ലഹരിവിരുദ്ധ ദീപശിഖ റോവേഴ്‌സ് യൂണിറ്റ് ഏറ്റുവാങ്ങി വിവിധ ക്ലബ്ബുകള്‍ക്ക് കൈമാറി സ്‌കൂളിലെ ഗാന്ധി സ്മൃതിമണ്ഡപത്തില്‍ എത്തിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോയല്‍ വള്ളിക്കാട്ട്, ഫാ. ആല്‍ഫ്രഡ് നടക്കല്‍ എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. റോവര്‍ ഇമ്മാനുവല്‍ ജോസഫ്, എസ് ഐ അജീഷ് വിജയന്‍, പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, ജോസ് ഇമ്മാനുവല്‍, അധ്യാപകരായ ജോബി മാത്യു, ഷൈവി ജോസഫ്, മഞ്ജു കെ മാത്യു, അനു ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?