കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാല പ്രതിഭാ സംഗമം നടത്തി
കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാല പ്രതിഭാ സംഗമം നടത്തി
ഇടുക്കി: കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാലയുടെ അഭ്യമുഖ്യത്തില്‍ പ്രതിഭ സംഗമവും വിദ്യാര്‍ഥികള്‍ക്കുള്ള പാഠാനോപകരണ വിതരണവും നടത്തി. നഗരസഭ കൗണ്‍സിലര്‍ രഞ്ജിനി സജീവ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജുമോന്‍ ജോസഫ് ക്ലാസെടുത്തു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അനശ്വര അഭിലാഷ്, മേരി ഷൈജു എന്നിവരെ മൊമെന്റോ നല്‍കി അനുമോദിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് നോട്ട്ബുക്ക, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. വായനശാല പ്രസിഡന്റ് സിജു ചക്കുംമ്മൂട്ടില്‍ അധ്യക്ഷനായി. ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ ലിസി ജോണി മുഖ്യപ്രഭാഷണം നടത്തി. സിഎം ഭാസ്‌ക്കരന്‍, സസ ഷാജി, അങ്കണവാടി ടീച്ചര്‍ ബിന്ദു കമലസന്‍, ഷാന്റി രാജന്‍, മഞ്ജു വിജയന്‍, ജിന്‍സി റോയി, കെവി കുര്യാക്കോസ്, റോയി പാറക്കല്‍, അജിത് പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
