കേരള ഗണക മഹാ സഭാ ഉടുമ്പന്‍ചോല താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം നടത്തി
കേരള ഗണക മഹാ സഭാ ഉടുമ്പന്‍ചോല താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം നടത്തി
ഇടുക്കി: കേരള ഗണക മഹാ സഭാ ഉടുമ്പന്‍ചോല താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം നെടുങ്കണ്ടത്ത് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. പാരമ്പര്യമായി ജ്യോതിഷം, വൈദ്യം ,നിലത്തെഴുത്ത്, കുലത്തൊഴില്‍ കൈകാര്യം ചെയ്തുവന്നിരുന്ന ഗണക സമുദായത്തിലെ ആളുകള്‍ ജനസംഖ്യ ആനുപാതത്തില്‍ അതി പിന്നോക്ക അവസ്ഥയിലാണ്. കേരള ഗണകമഹാസഭ അംഗങ്ങള്‍ക്ക് സംവരണ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി സംസ്ഥാന സമിതിയോടൊപ്പംനിന്ന് പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് വേദശ്രീ എം ആര്‍ രതീഷ് അധ്യക്ഷനായി. നെടുങ്കണ്ടം പഞ്ചായത്തംഗം ലിന്‍സി, നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കമ്മിറ്റി സെക്രട്ടറി എം എസ് മഹേശ്വരന്‍, ഗണക മഹാ സഭാ ജില്ലാ സെക്രട്ടറി കെ ജി അഭിലാഷ്, ടി കെ ഷാജി, കെ ജി രവീന്ദ്രന്‍ മാസ്റ്റര്‍, മിനി രവി, പി ജി ബാബു, ലിലു മനോജ്, ബിനു പുരുഷോത്തമന്‍, ഷീല സോമന്‍, രവി വാരിക്കാട്ട്, അനു സോമരാജ്, ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.
What's Your Reaction?
