രാജാക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും കുടുംബസംഗമവും നടത്തി

രാജാക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും കുടുംബസംഗമവും നടത്തി

May 24, 2026 - 17:46
 0
രാജാക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും കുടുംബസംഗമവും നടത്തി
This is the title of the web page

ഇടുക്കി: രാജാക്കാട് മര്‍ച്ചന്റ്സ് അസോസിയേഷന്റെ നവീകരിച്ച ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും കുടുംബസംഗമവും നടത്തി. അസോസിയേഷന്റെ നവീകരിച്ച ഗസ്റ്റ് ഹൗസ് കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയും തുടര്‍ന്ന് നടന്ന കുടുംബസംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യാ മേച്ചേരിയും ഉദ്ഘാടനംചയ്തു. ചടങ്ങിന്റെ ഭാഗമായി ജനപ്രതിനിധികള്‍ സ്വീകരണവും നല്‍കി. ഡീന്‍ കുര്യാക്കോസ് എംപി യൂണിറ്റ് അംഗങ്ങള്‍ക്കുള്ള സ്‌നേഹോപഹാര വിതരണവും വൈസ് പ്രസിഡന്റ് പി എം ബേബി പരസ്പര സഹായ നിധിയുടെ ലാഭവിഹിത വിതരണവും നിര്‍വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപിയെ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദും പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രനെ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പിലും അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് വി എസ് ബിജു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി, യൂണിറ്റ് സെക്രട്ടറി സജിമോന്‍ കോട്ടക്കല്‍, ട്രഷറര്‍ വി സി ജോണ്‍സണ്‍ഭാരവാഹികളായ ഡയസ് പുല്ലന്‍, റോയി വര്‍ഗീസ്, സിബി കൊച്ചുവള്ളാട്ട്, ബേബി പുല്‍പ്പറമ്പില്‍, വി കെ മാത്യു, അബ്ദുള്‍ കലാം, ഗീത ഷിജു, ആശ ശശികുമാര്‍, സി എസ് പ്രതീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വ്യാപാരി കുടുംബങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

What's Your Reaction?

like

dislike

love

funny

angry

sad

wow