കവളങ്ങാട് സഹകരണ ബാങ്ക് കെട്ടിട നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണം: ആം ആദ്മി പാര്‍ട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി

കവളങ്ങാട് സഹകരണ ബാങ്ക് കെട്ടിട നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണം: ആം ആദ്മി പാര്‍ട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി

Mar 15, 2025 - 00:33
 0
കവളങ്ങാട് സഹകരണ ബാങ്ക് കെട്ടിട നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണം: ആം ആദ്മി പാര്‍ട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി
This is the title of the web page

ഇടുക്കി: കവളങ്ങാട് സഹകരണ ബാങ്കിന്റെ നേര്യമംഗലത്തെ കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേടും കരാര്‍ നല്‍കിയതില്‍ അഴിമതിയും ആരോപിച്ച് ആം ആദ്മി പാര്‍ട്ടി കളങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. കവളങ്ങാട് ബാങ്ക് പടിക്കല്‍ നടത്തിയ സമരം എറണാകുളം ജില്ലാ കമ്മിറ്റിയംഗം എം എ ആര്‍ കീരംപാറ ഉദ്ഘാടനം ചെയ്തു. നേര്യമംഗലത്ത് 17 കോടി മുതല്‍മുടക്കുള്ള കെട്ടിടം നിര്‍മാണം പൂര്‍ത്തിയാകുംമുമ്പേ തകര്‍ന്നുവീണു. സുതാര്യമായ ടെന്‍ഡര്‍ നടപടി പാലിക്കാതെ കോഴിക്കോട് ആസ്ഥാനമായ കടലാസ് കമ്പനിയെ ഏല്‍പ്പിച്ചത് സഹകരണ ചട്ടങ്ങള്‍ പാലിക്കാതെയാണ്. പൊതുമരാമത്ത് വകുപ്പിലെ പല നിര്‍മിതികളും സമീപകാലത്ത് തകര്‍ന്നിട്ടുണ്ട്. 450 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കും 150 കോടിയുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം കണ്ടല സഹകരണ സംഘത്തിലെ  നിക്ഷേപകരും വഞ്ചിക്കപ്പെട്ടു. തട്ടിപ്പുകളില്‍നിന്ന് പാഠം പഠിക്കാത്ത സര്‍ക്കാര്‍ പ്രവൃത്തിപരിചയമില്ലാത്തവര്‍ക്ക് കവളങ്ങാട് ബാങ്കിന്റെ നിര്‍മാണച്ചുമതല നല്‍കി. കോതമംഗലം മേഖലയിലെ വിവിധ സംഘങ്ങളില്‍നിന്നും ഭരണസമിതി അംഗങ്ങളടക്കം വന്‍തുക വായ്പയെടുത്തിട്ടുണ്ട്. ഇതും അന്വേഷിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി കെ കുമാരന്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. സമാപന യോഗം സംസ്ഥാന കമ്മിറ്റിയംഗം ജോണ്‍സന്‍ കറുകപ്പിള്ളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍, സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറര്‍ ലാലു മാത്യു, സജി തോമസ്, സണ്ണി ജോര്‍ജ്, കുഞ്ഞിതൊമ്മന്‍, സുരേഷ് മാരമംഗലം, രാജപ്പന്‍ എം പി, ഏലിയാസ് നെല്ലിമറ്റം, ശാന്ത ചന്ദ്രന്‍, ശാന്തമ്മ ജോര്‍ജ്, കുമാരന്‍ കുട്ടി, ചെറിയാന്‍ പെലക്കുടി, വിനോദ് വി സി, മത്തായി ഊഞ്ഞാപ്പാറ, ചന്ദ്രന്‍ കെ.എസ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow