കട്ടപ്പന മാര്‍ക്കറ്റിലെ കടയില്‍ മോഷണം
കട്ടപ്പന മാര്‍ക്കറ്റിലെ കടയില്‍ മോഷണം

ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റിലെ പച്ചക്കറിക്കടയില്‍ മോഷണം. ഞായര്‍ രാത്രി 12ഓടെ മോഷ്ടാക്കള്‍ കടയില്‍ കയറി മേശവിരിപ്പില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നു. സിസി ടിവി ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി പച്ചക്കറി വ്യാപാരം നടത്തുന്ന അനീഷിന്റെ കടയിലാണ് മോഷണം നടന്നത്. മുന്‍വശത്തെ പ്ലാസ്റ്റിക് പടുത നശിപ്പിച്ചശേഷമാണ് ഉള്ളില്‍കടന്നത്. ഉടമയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി.
ആറംഗ സംഘമാണ് മോഷണത്തിനുപിന്നിലെ സംശയിക്കുന്നു. രണ്ടുപേരാണ് കടയുടെ ഉള്ളില്‍കടന്ന് പണം കവര്‍ന്നത്. മറ്റ് നാലുപേര്‍ മാര്‍ക്കറ്റിനുള്ളിലൂടെ ചുറ്റിത്തിരിയുന്നതും ദൃശ്യങ്ങളിലുണ്ട്. മുമ്പും മാര്‍ക്കറ്റിലെ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നിട്ടുണ്ട്. ഒരിടവേളയ്ക്കുശേഷം നഗരത്തില്‍ മോഷണം നടന്നത് വ്യാപാരികളെ ആശങ്കയിലാഴ്ത്തി. സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
What's Your Reaction?






