54-ാമത് മന്നം സമാധി ദിനാചരണം
54-ാമത് മന്നം സമാധി ദിനാചരണം

ഇടുക്കി: നായര്‍ സര്‍വ്വീസ് സൊസൈറ്റി ഹൈറേഞ്ച് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ 54-ാമത് മന്നം സമാധി ദിനാചരണം നടന്നു. കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ്മപാഠശാലയില്‍ ഒ.എസ് പ്രഭാകരന്‍ നായര്‍ ദീപം തെളിയിച്ചു. തുടര്‍ന്ന് മന്നത്ത് പത്മനാഭന്റെ പൂര്‍ണകായ പ്രതിമയ്ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ച നടത്തി. അനുസ്മരണ സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ അദ്ധ്യക്ഷനായി. ആചാര്യന്റെ സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച് പാരമ്പര്യമുളള മുതിര്‍ന്ന നേതാവ് മഞ്ചേരി ഭാസ്‌കരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് ഏ.കെ സുനില്‍കുമാര്‍, യൂണിയന്‍ സെക്രട്ടറി രവീന്ദ്രന്‍ എ.ജെ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






