ഇടുക്കി സഹോദയാ സ്പോര്‍ട്സ് മീറ്റ് 13, 14 തീയതികളില്‍ നെടുങ്കണ്ടത്ത്
ഇടുക്കി സഹോദയാ സ്പോര്‍ട്സ് മീറ്റ് 13, 14 തീയതികളില്‍ നെടുങ്കണ്ടത്ത്

ഇടുക്കി: തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന ഇടുക്കി സഹോദയാ സ്പോര്‍ട്സ് മീറ്റ് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ 13, 14 തീയതികളിലായി നടക്കും. ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ഗിന്നസ് അബീഷ് മീറ്റ് ഉദ്ഘാടനം ചെയ്യും. സഹോദയാ പ്രസിഡന്റ് ഡോ. ഫാ. സിജിന്‍ ഊന്നുകല്ലേല്‍ അധ്യക്ഷനാകും. ജില്ലയിലെ 30 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി 1000ത്തിലേറെ വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. 14ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എന്‍സിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലെഫ്. കേണല്‍ പി.എം ബിനു വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സ്പോര്‍ട്സ് മീറ്റിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഇടുക്കി സഹോദയാ സെക്രട്ടറി സിസ്റ്റര്‍ ഷെറിന്‍ തെക്കേല്‍, വിജയമാതാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബീന, പിടിഎ പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, ഷിന്റ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






