നെടുങ്കണ്ടം- അഴുത ബ്ലോക്ക് കായിക മേള 11,12 തീയതികളില്‍ നെടുങ്കണ്ടത്ത്
നെടുങ്കണ്ടം- അഴുത ബ്ലോക്ക് കായിക മേള 11,12 തീയതികളില്‍ നെടുങ്കണ്ടത്ത്

ഇടുക്കി: നെടുങ്കണ്ടം- അഴുത ബ്ലോക്ക് കായിക മേള 11,12 തീയതികളില്‍ നെടുങ്കണ്ടത്ത് നടക്കും. മുന്‍ അത്‌ലറ്റ് ടോമി വേഴമ്പത്തോട്ടം, ദേശീയ സീനിയര്‍ വോളിബോള്‍ താരം മനോജ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജൂഡോ അസോസിയേഷന്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ 'മേരാ യുവ ഭാരത്' പദ്ധതിയുമായി സഹകരിച്ചാണ് മീറ്റ് സംഘടിപ്പിക്കുന്നത്. കായികമേളയില്‍ 15 വയസുമുതല്‍ 30 വയസുവരെ പ്രായമുള്ള ജില്ലയിലെ കായിക താരങ്ങള്‍ക്ക് പങ്കെടുക്കാം. മത്സരവേദികളില്‍ സ്പോട്ട് രജിസ്ട്രേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോളിബോള്‍, ഫുട്ബോള്‍, അത്ലറ്റിക്സ്, വനിതാ ബാസ്മിന്റണ്‍ തുടങ്ങിയ മത്സരങ്ങളാണ് അഞ്ചുമുക്ക് യുവശക്തി ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം, നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായി നടത്തുന്നത്. വോളിബോള്‍ ടൂര്‍ണമെന്റ് അഞ്ചുമുക്കിലും ഫുട്ബോള്‍ ടൂര്‍ണമെന്റ് നെടുങ്കണ്ടം സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫികള്‍ എന്നിവ വിതരണം ചെയ്യും. എം.എം മണി എംഎല്‍എ സമ്മാനദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജൂഡോ അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജൂഡോ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി കെ ഷാജി, ജനറല്‍ സെക്രട്ടറി സച്ചിന്‍ ജോണി, ട്രഷറര്‍ അനില്‍ കട്ടൂപ്പാറ, കെ.ആര്‍ രാമചന്ദ്രന്‍, സൈജു ചെറിയാന്‍, യുവശക്തി ക്ലബ് ഭാരവാഹികളായ സന്തോഷ്, ജിനീഷ് എന്നിവര്‍ പറഞ്ഞു.
What's Your Reaction?






