രാജാക്കാട്ട് സ്‌കൂള്‍ വിദ്യാര്‍ഥിയെ തെരുവ് നായ കടിച്ചുപരിക്കേല്‍പ്പിച്ചു
രാജാക്കാട്ട് സ്‌കൂള്‍ വിദ്യാര്‍ഥിയെ തെരുവ് നായ കടിച്ചുപരിക്കേല്‍പ്പിച്ചു

ഇടുക്കി: രാജാക്കാട് എന്‍ആര്‍ സിറ്റിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. രാജാക്കാട് സ്വദേശിനിയായ രണ്ടാംക്ലാസുകാരിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്‌കൂളില്‍ ഉച്ചയൂണ് കഴിക്കാനായി കൈകഴുകാന്‍ പോയപ്പോള്‍ നായ പാഞ്ഞെത്തി ഇടതുകൈമുട്ടില്‍ കടിക്കുകയായിരുന്നു. പെണ്‍കുട്ടി അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കൂള്‍ വരാന്തയിലും പരിസരത്തും തെരുവ് നായകള്‍ ചുറ്റിത്തിരിയുന്നതായി അധികൃതരെയും രാജാക്കാട് പഞ്ചായത്ത് ഓഫീസിലും അറിയിച്ചിരുന്നതായി കുട്ടിയടെ അമ്മ പറഞ്ഞു. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ സുരക്ഷിതല്ലാത്ത സ്ഥിതിയാണ്. സ്‌കൂള്‍ കവാടം സദാസമയം തുറന്നുകിടക്കുന്നതിനാല്‍ നായകള്‍ കയറിയിറങ്ങുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.
രാജാക്കാട് ടൗണിലും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
What's Your Reaction?






