ജില്ലാ പ്രോജക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
ജില്ലാ പ്രോജക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: ജില്ലാ പ്രോജക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ഇടുക്കി ഏരിയ കമ്മിറ്റി കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ ജെ ഷൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നിര്‍മാണ നിരോധനം പിന്‍വലിക്കുക, നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, ലൈഫ് പദ്ധതിക്ക് റവന്യു വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവ് പിന്‍വലിക്കുക, ചെറുകിട ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക, കപട പരിസ്ഥിതി വാദി ഉദ്യോഗസ്ഥ കൂട്ടുകെട്ട് തിരിച്ചറിയുക, ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും യഥാസമയം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സിപിഐ എം ഓഫീസ് പടിക്കല്‍ നിന്നാരംഭിച്ച മാര്‍ച്ച് വില്ലേജ് ഓഫീസ് പരിസരത്ത് പൊലിസ് തടഞ്ഞു. പ്രസിഡന്റ് ശശി കണ്യാലില്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ലിസി ജോസ് മുഖ്യപ്രഭാഷണം നടത്തി. കെ സവാദ്, സിബി മാത്യു, ദീലിപ് ഇ ടി, എബിന്‍ ജോസഫ്, ജി നാരായണന്‍ നായര്‍, ഒ ജി രാജു, സി വി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






