ഇടുക്കിയില്‍ 5 റോഡുകള്‍ ഇന്ന് തുറക്കും: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇടുക്കിയില്‍ 5 റോഡുകള്‍ ഇന്ന് തുറക്കും: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

May 16, 2025 - 11:41
 0
ഇടുക്കിയില്‍ 5 റോഡുകള്‍ ഇന്ന് തുറക്കും: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
This is the title of the web page

ഇടുക്കി: ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 5 റോഡുകള്‍ വെള്ളിയാഴ്ച തുറക്കും. വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ പെരിഞ്ചാംകുട്ടി- എഴുകുംവയല്‍ റോഡ്, തൊടുപുഴ നിയോജകമണ്ഡലത്തിലെ അര്‍പ്പാമറ്റം - കരിമണ്ണൂര്‍ റോഡ്, കാരിക്കോട് - വെള്ളിയാമറ്റം - പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കല്‍- കൊക്കയാര്‍- 35-ാം മൈല്‍ റോഡ്, 35-ാം മൈല്‍- തെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. 
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എഴുംകുംവയല്‍ ജങ്ഷനില്‍ സംഘടിപ്പിക്കുന്ന ശിലാഫലക അനാച്ഛാദനവും യോഗവും എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. പീരുമേട് മണ്ഡലത്തില്‍ 35-ാം മൈലില്‍ നടക്കുന്ന പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയും തൊടുപുഴ കലയന്താനി ജങ്ഷനില്‍ ചേരുന്ന യോഗത്തില്‍ പി.ജെ ജോസഫ് എംഎല്‍എയും ശിലാഫലകം അനാച്ഛാദനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാംകുന്നേല്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow