വേനല്‍ച്ചൂട്: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു: 12 മുതല്‍ 3 വരെ വിശ്രമം

വേനല്‍ച്ചൂട്: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു: 12 മുതല്‍ 3 വരെ വിശ്രമം

May 16, 2025 - 11:34
 0
വേനല്‍ച്ചൂട്: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു: 12 മുതല്‍ 3 വരെ വിശ്രമം
This is the title of the web page

ഇടുക്കി: വേനല്‍ച്ചൂടിന്റെ തീവ്രത നിലനില്‍ക്കുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍സമയം 30 വരെ പുന:ക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള സമയം വിശ്രമവേളയായിരിക്കും. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള ജോലിസമയം 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചു. വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 0486 2222363 എന്ന നമ്പരില്‍ വിവരം അറിയിക്കാവുന്നതാണെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ കെ ആര്‍ സ്മിത അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow