കട്ടപ്പനയില്‍ വര്‍ണാഭമായി സ്വാതന്ത്ര്യ ദിനാഘോഷം

കട്ടപ്പനയില്‍ വര്‍ണാഭമായി സ്വാതന്ത്ര്യ ദിനാഘോഷം

Aug 15, 2026 - 13:59
 0
കട്ടപ്പനയില്‍ വര്‍ണാഭമായി സ്വാതന്ത്ര്യ ദിനാഘോഷം
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ വിവിധ സംഘടനകള്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കട്ടപ്പന നഗരസഭ ഓഫീസ് വളപ്പില്‍ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി പതാക ഉയര്‍ത്തി. കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ എക്‌സ് സര്‍വീസസ് ലീഗ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ഗോപിനാഥന്‍ കെ എന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി സാബു മാത്യു പുഷ്പാര്‍ച്ചന നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി പി സ്‌കറിയ സന്ദേശം നല്‍കി.
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാര ഭവനില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പ്രസിഡന്റ് സാജന്‍ ജോര്‍ജ് പതാക ഉയര്‍ത്തി. സെക്രട്ടറി ജോഷി കുട്ടട, വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, കെ പി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങും വനിതാ വിങ്ങും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. യൂത്ത് വിങ് പ്രസിഡന്റ് അജിത്ത് സുകുമാരനും വനിതാ വിങ് വൈസ് പ്രസിഡന്റ് ആഗ്‌നസ് ജോസും പതാക ഉയര്‍ത്തി.
ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ബിജു മാധവന്‍ സന്ദേശം നല്‍കി. തുടര്‍ന്ന് അമര്‍ജവാന്‍ യുദ്ധസ്മാരകത്തിലും കട്ടപ്പന ഗാന്ധിസ്‌ക്വയറിലും പുഷ്പാര്‍ച്ചന നടത്തി. കട്ടപ്പന ലയണ്‍സ് ക്ലബ്, വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് സന്തോഷ് ചാളനാട്ട് പതാക ഉയര്‍ത്തി. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് വളപ്പില്‍ പ്രസിഡന്റ് ജോയി വെട്ടിക്കുഴി ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നഗരത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി പതാക ഉയര്‍ത്തി.
ഐഎന്‍ടിയുസി കട്ടപ്പന മേഖലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡില്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി സുധാകരന്‍, ഷിജോ കക്കാട്, ബേബി റെജി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow