വണ്ടിപ്പെരിയാറില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയര്‍ ഡൈമൂക്ക് ചന്ദ്രവനത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ചന്ദ്രവനം സ്വദേശി ഓമനക്കുട്ടന്‍(54), ബൈക്ക് യാത്രികന്‍ മൂങ്കിലാര്‍ സ്വദേശി ചാര്‍ലസ്(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം. വണ്ടിപ്പെരിയാര്‍ ഭാഗത്ത് നിന്ന് മൂങ്കിലാറിലെ തോട്ടത്തിലെ അതിഥി തെഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. തേയില തോട്ടത്തിലേക്ക് തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന നാലുവയസുകാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളിലെത്തിയവരാണ് പരിക്കേറ്റവരെ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ എത്തിച്ചത്. കഴുത്തിന് പരിക്കേറ്റ ചാര്‍ലസിനെ വിദഗ്ധ ചികിത്സക്കായി കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






