വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് കോര്‍
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് കോര്‍

ഇടുക്കി: ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ഹ്യൂമന്‍ റൈറ്റ്‌സ് കോര്‍ സംഘടന ഭാരവാഹികള്‍ വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. രക്ഷിതാക്കളുമായി സംസാരിച്ചശേഷം കേസിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി. 29നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. ഇതിനുശേഷം കുടുംബത്തിനൊപ്പം ചേര്‍ന്ന് മേല്‍ക്കോടതിയെ സമീപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി വിനു വണ്ടൂര്‍ പറഞ്ഞു. കേസിനാവശ്യമായ മുഴുവന്‍ നിയമസഹായങ്ങളും സംഘടന ഏറ്റെടുക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ കരീം വളാഞ്ചേരി, ഷാഫി കാരുവാരകുണ്ട്, ഡോ. വിജയന്‍ നിലമ്പൂര്‍, സലാം വണ്ടൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
What's Your Reaction?






