മഴക്കാലമെത്തിയാല്‍ മാങ്ങാപ്പാറകുടിയില്‍ വാഹനമെത്തില്ല: പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍

  മഴക്കാലമെത്തിയാല്‍ മാങ്ങാപ്പാറകുടിയില്‍ വാഹനമെത്തില്ല: പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍

Jun 30, 2025 - 14:19
 0
  മഴക്കാലമെത്തിയാല്‍ മാങ്ങാപ്പാറകുടിയില്‍ വാഹനമെത്തില്ല: പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍
This is the title of the web page

ഇടുക്കി: മാങ്കുളം മാങ്ങാപ്പാറകുടിയിലേക്ക് പാലം നിര്‍മിക്കണമെന്ന ആവശ്യം ഇനിയും യാഥാര്‍ഥ്യമായില്ല. മഴ ശക്തമായി പുഴയില്‍ ഒഴുക്ക് വര്‍ധിച്ചതോടെ മേഖലയിലേക്കുള്ള വാഹനയാത്ര നിലച്ചു.  വാഹനമെത്താതായതോടെ കുടിയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ സാധിക്കുന്നില്ല. അരിയുള്‍പ്പെടെ വീട്ടുസാധനങ്ങള്‍ തലചുമടായി കൊണ്ടുവരേണ്ട സ്ഥിതിയാണ്. നിലവില്‍ പുഴയ്ക്ക് കുറകെ ഒരു നടപ്പാലം മാത്രമാണുള്ളത്. ഇതിലൂടെയാണ് കുടി നിവാസികള്‍ പുറംലോകത്തേക്കെത്തുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ആരെങ്കിലും രോഗാവസ്ഥമൂലം അവശരായാല്‍ വാഹനം എത്തുന്നിടത്തേയ്ക്ക് രോഗിയെ എത്തിക്കണമെങ്കില്‍ ഒടുത്തുകൊണ്ട് പോകേണ്ട സ്ഥിതിയാണ്. വേനല്‍ക്കാലത്ത് വാഹനങ്ങളും ആളുകളുമൊക്കെ പുഴയിലൂടെ അക്കരയിക്കരെ സഞ്ചരിക്കുമെങ്കിലും മഴക്കാലത്ത് ഈ പുഴ ഭയനാകമായ രീതിയില്‍ ഒഴുക്ക് കൈവരിക്കും. കുടിയില്‍ നിന്ന് ആനക്കുളത്തെത്തിയാണ് കുടി നിവാസികളുടെ പുറംലോകത്തേക്കുള്ള യാത്ര. ആനക്കുളത്തുനിന്ന് പരിമിതമായ യാത്രാസൗകര്യമെ മാങ്ങാപ്പാറയിലേക്കുള്ളു. പുഴക്ക് കുറുകെ പാലമില്ലാത്തതിന്റെ ദുരിതം കാലാകാലങ്ങളായി ആദിവാസി കുടുംബങ്ങള്‍ അനുഭവിക്കുന്നുണ്ട്. മഴക്കാലത്തെ തങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാന്‍ പുഴക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യമാണ് ഇവര്‍ക്കുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow