അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് പുതിയ പാലം: ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി 

അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് പുതിയ പാലം: ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി 

May 23, 2025 - 14:50
 0
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് പുതിയ പാലം: ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി 
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിന് സമീപം പുതിയ പാലം നിര്‍മിക്കുന്ന സ്ഥലത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ജല അതോറിറ്റി, പിഡബ്ല്യുഡി പാലം ഉപവിഭാഗം, വനം വകുപ്പ്, മന്ത്രിതലത്തിലുള്ള ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധനക്കെത്തിയത്.  പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പുതിയ പാലം. തുടര്‍ന്ന് 2024,25 ബജറ്റുകളില്‍ സര്‍ക്കാര്‍ തുക വകയിരുത്തി. എന്നാല്‍ വിവിധ വകുപ്പുകള്‍ അനുമതി നിഷേധിച്ചു. ഇതോടെ പുതിയ പാലം എന്നത് വാഗ്ദാനങ്ങളില്‍ മാത്രമായി ഒതുങ്ങി. ഈ സാഹചര്യത്തിലാണ് പരിശോധന. 
പാലം നിര്‍മിക്കുന്നതിന് വനംവകുപ്പില്‍ നിന്ന് നിലവില്‍ തടസമില്ലെന്നും വൈല്‍ഡ് ലൈഫിന്റെ നിലപാട് കൂടി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടൊപ്പം അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് നാടിന്റെ വികസനത്തിനെ മുരടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ബഹുജന പ്രക്ഷോഭം ഉള്‍പ്പെടെയുള്ളവ നടത്തുമെന്ന് സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് പറഞ്ഞു. പൊതുമരാമത്ത് പാലം ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥ സൂസന്‍ സാറ സാമുവല്‍, റേഞ്ച് ഓഫീസര്‍ ബിനോജ് ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow