വണ്ടിപ്പെരിയാര്‍ തങ്കമലയില്‍ കാട്ടാന വീട് തകര്‍ത്തു 

വണ്ടിപ്പെരിയാര്‍ തങ്കമലയില്‍ കാട്ടാന വീട് തകര്‍ത്തു 

May 23, 2025 - 15:19
 0
വണ്ടിപ്പെരിയാര്‍ തങ്കമലയില്‍ കാട്ടാന വീട് തകര്‍ത്തു 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ തങ്കമലയിലിറങ്ങിയ കാട്ടാന വീട് തകര്‍ത്തു. തങ്കമല ആറാംനമ്പര്‍ പുതുവല്‍ സ്വദേശി  ഉദയകുമാറിന്റെ വീടാണ് തകര്‍ത്തത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് വീട് തകര്‍ത്ത വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് കുമളി ഫോറസ്റ്റ് റേഞ്ചില്‍  വിവരം അറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വന്യമൃഗങ്ങളുടെ ആക്രമണം കാരണമാണ് ഇവിടെനിന്ന് താമസം മാറിയതെന്ന്  ഉദയകുമാര്‍ പറഞ്ഞു. പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന വണ്ടിപ്പെരിയാര്‍, വള്ളക്കടവ,് തങ്കമല, മാട്ടുപ്പെട്ടി, ഗ്രാമ്പി മേഖലകളില്‍ വന്യമൃഗ ശല്യം രൂക്ഷമാണ്. കാര്‍ഷിക വിളകള്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടുദിവസം മുമ്പ് വീടിന്റെ മുറ്റത്ത് വരെ കാട്ടാന എത്തുകയും ടക്കം പൊട്ടിച്ച് ഇവയെ തുരത്തുകയുമായിരുന്നുവെന്ന്  പ്രദേശവാസിയായ  സുമ സുശീലന്‍ പറഞ്ഞു. വള്ളക്കടവ് മുതല്‍ തങ്കമല മാട്ടുപ്പെട്ടി തുടങ്ങിയ പ്രദേശത്തേക്ക് സോളാര്‍ ഹാങ്ങിങ്  ഫെന്‍സിങ് സ്ഥാപിച്ച് വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow