രാജകുമാരി ഗലീലാകുന്ന് സെന്റ് ജോണ്‍സ് പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍
രാജകുമാരി ഗലീലാകുന്ന് സെന്റ് ജോണ്‍സ് പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍

ഇടുക്കി: രാജകുമാരി ഗലീലാകുന്ന് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ 69-ാമത് വാര്‍ഷിക പെരുന്നാള്‍ ആഘേഷം തുടങ്ങി. മോര്‍ യൂഹാനോന്‍ മാംദോനയുടേയും മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കിസ് ബാവായുടേയും ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് തിരുശേഷിപ്പ് വണക്കവും നടത്തി. വികാരി ഫാ. എല്‍ദോസ് പി എ പുളിക്കക്കുന്നേല്‍ കൊടിയേറ്റി. തുടര്‍ന്ന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷിക ആഘോഷവും നടന്നു. യാക്കോബ് മോര്‍ അന്തോണിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ തിരുശേഷിപ്പ് വണക്കവും രാജകുമാരി സൗത്ത് ബസോലിയോസ് ചാപ്പലിലേക്ക് പ്രദക്ഷിണവും നടത്തി.
സമാപന ദിനത്തില്‍ യാക്കോബ് മോര്‍ അന്തോണിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിമേല്‍ കുര്‍ബാനയും സ്ലീബാ എഴുന്നുള്ളിപ്പും പ്രദക്ഷിണവും നടക്കും. നേര്‍ച്ചസദ്യയോടെ പെരുന്നാള്‍ സമാപിക്കും. സഹവികാരി എല്‍ദോസ് പോള്‍ പുല്‍പ്പറമ്പില്‍, ട്രസ്റ്റിമാരായ ജോര്‍ജ് സി പി, കുര്യന്‍ മാത്യു, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






