കാന്തല്ലൂരിലെ അക്രമകാരിയായ കാട്ടാന ചരിഞ്ഞു
കാന്തല്ലൂരിലെ അക്രമകാരിയായ കാട്ടാന ചരിഞ്ഞു

ഇടുക്കി: കാന്തല്ലൂര്‍ മേഖലയില്‍ തുടര്‍ച്ചയായി ഭീതിവിതച്ച കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. പുതുവെട്ടില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ജഡം കണ്ടത്. 15 വയസ് പ്രായം തോന്നിക്കുന്ന ആനയുടെ ജഡത്തിന് ഒരുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കാന്തല്ലൂരിലെ കൃഷിയിടങ്ങളില്‍ നാശമുണ്ടാക്കിയ ആന പകല്‍ സമയങ്ങളിലും ടൗണില്‍ എത്തിയിരിന്നു. ആക്രമണത്തില്‍ പാമ്പുപാറ സ്വദേശി തോമസ്, ചുരുക്കുളം സ്വദേശി സ്റ്റീഫന്‍, കാന്തല്ലൂര്‍ സ്വദേശി സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസ് ഇപ്പോഴും അപകടനില തരണംചെയ്തിട്ടില്ല. കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ജഡം മറവുചെയ്യും.
What's Your Reaction?






