ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപനസമ്മേളനം അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിര്‍വഹിച്ചു. മത്സരത്തില്‍ ഉപ്പുകണ്ടം വാര്‍ഡ് മെമ്പര്‍ കിരണ്‍ ജോര്‍ജ് തോമസ് നേതൃത്വം കൊടുത്ത ഉപ്പുകണ്ടം ബ്രദേഴ്‌സ് ക്ലബ് ഓവറോള്‍ ചാമ്പ്യന്മാരായി. പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിജോ ഇലന്തൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം സ്റ്റെഫി സി എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ മാത്യു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി പൗലോസ്, പഞ്ചായത്തംഗങ്ങളായ ഷീബ അജയ്, കിരണ്‍ ജോര്‍ജ് തോമസ്, ജാന്‍സി തോമസ്, സെക്രട്ടറി ധനേഷ് ബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?