നെടുങ്കണ്ടം മഞ്ഞപ്പെട്ടിയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയില്‍ 

നെടുങ്കണ്ടം മഞ്ഞപ്പെട്ടിയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയില്‍ 

Nov 9, 2026 - 15:22
 0
നെടുങ്കണ്ടം മഞ്ഞപ്പെട്ടിയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയില്‍ 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം മഞ്ഞപ്പെട്ടിയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് സ്വദേശി അശോകാണ് പിടിയിലായത്. മുഖ്യപ്രതി പാറത്തോട് സ്വദേശി തുകേതിനെ കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 31നാണ് മഞ്ഞപ്പെട്ടി കാളിവിലാസം രാജയ്യയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവുമുള്‍പ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണംപോയത്. വീട്ടുകാര്‍ ജോലിക്കുപോയ സമയത്ത്് വീട്ടില്‍ ആളില്ലെന്ന്് മനസിലാക്കിയ  സംഘം വീടിന്റെ മുന്‍വശത്തെ കതകിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടക്കുകയും കിടപ്പുമുറിയിലെ അലമാരയില്‍ സുഷിച്ചിരുന്ന സ്വര്‍ണവും പണവും വീട്ടില്‍ ഉണങ്ങി സൂഷിച്ചിരുന്ന ഏലക്കയും മോഷ്ടിക്കുകയായിരുന്നു. മോഷണ മുതല്‍ ഇരുവരും വീതിച്ചെടുത്ത ശേഷം തുകേത് സ്വര്‍ണം വിറ്റ്  കാറും മാലയും മറ്റ് ആഡംബര വസ്തുക്കളും വാങ്ങുകയും അശോക് ഗോവയ്ക്ക് മുങ്ങുകയുമായിരുന്നു. ഡിണ്ടിക്കല്ലില്‍നിന്നുമാണ് പ്രതിയെ പിടികൂടിയത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow