രാമക്കല്‍മേട്ടില്‍നിന്ന് രാസലഹരി പിടികൂടി: നെടുങ്കണ്ടം സ്വദേശികളായ 3 യുവാക്കള്‍ പിടിയില്‍
രാമക്കല്‍മേട്ടില്‍നിന്ന് രാസലഹരി പിടികൂടി: നെടുങ്കണ്ടം സ്വദേശികളായ 3 യുവാക്കള്‍ പിടിയില്‍
ഇടുക്കി: രാമക്കല്‍മേട്ടില്‍നിന്ന് എംഡിഎംഎയുമായി 3 പേരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ അരവിന്ദ്(22), മുഹമ്മദ് ഇബ്രാഹിം, വിഷ്ണു എന്നിവരാണ് പിടിയിലായത്. പ്രതികളുടെ പക്കല്‍നിന്നും വാഹനത്തില്നിന്നുമായി 6.35 ഗ്രാം രാസലഹരി പിടിച്ചെടുത്തു. പോക്കറ്റില്‍നിന്ന് ചെളിയ അളവില്‍ എംഡിഎംഎ കണ്ടെടുത്തതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് പാക്കറ്റുകളിലായി ഒളിപ്പിച്ച ലഹരി പിടികൂടിയത്. ബംഗളുരുവില്‍നിന്നാണ് രാസലഹരി എത്തിച്ചതെന്നാണ് വിവരം. നെടുങ്കണ്ടം എസ്എച്ച്ഒ ലിജോ പി മണിയും സംഘവുമാണ് പരിശോധന നടത്തിയത്.
What's Your Reaction?