ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചു
ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചു
ഇടുക്കി: ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദീപാവലിയോടനുബന്ധിച്ച് വിശേഷാല്‍ ദീപാരാധനയും പൂജകളും നടന്നു. ചുറ്റുവിളക്ക്, ദീപക്കാഴ്ച, മധുരവിതരണം, കരിമരുന്ന് കലാപ്രകടനം എന്നിവയും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. പൂജാ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി തൊടുപുഴ മഹേഷ് ശാന്തി നേതൃത്വം നല്‍കി. പ്രസിഡന്റ് പ്രകാശ് ചെട്ടിയാര്‍ അംബിയില്‍, സെക്രട്ടറി നന്ദനന്‍ കുന്നത്ത്, ഖജാന്‍ജി തങ്കപ്പന്‍ ചാഞ്ഞനാനിക്കല്‍, ഭാരവാഹികളായ അനില്‍ പൊടിപ്പാറയില്‍, വാസുദേവന്‍ ചാലില്‍ താഴെ, രാജേഷ് കൃഷ്ണന്‍കുട്ടി, രഘുനാഥന്‍ ചേലക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വനിതാ സംഘം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?