ഇഴഞ്ഞു നീങ്ങി വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍

ഇഴഞ്ഞു നീങ്ങി വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍

May 18, 2024 - 22:22
Jun 23, 2024 - 00:04
 0
ഇഴഞ്ഞു നീങ്ങി വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുവാന്‍ കരാര്‍ ചെയ്ത 600 മീറ്റര്‍ ഭാഗം ടാറിങ് നടത്തിയില്ല എന്ന് പരാതി. നിരന്തര പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് വണ്ടിപ്പെരിയാര്‍ തേങ്ങാ ക്കല്‍ റോഡിലെ പശുമല ജംഗ്ഷന്‍ മുതല്‍ വണ്ടിപ്പെരിയാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം വരെയും ഇവിടെ നിന്നും പശുമല ഗേറ്റ് വരെയുമുള്ള ഭാഗം ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കുവാന്‍ തീരുമാനിച്ചത്. പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് വണ്ടിപ്പെരിയാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം മുതല്‍ പശുമല ഗേറ്റ് വരെ ടാറിങ് നടത്തി. എന്നാല്‍ ഏറ്റവും ദുര്‍ഘടമായി കിടന്നിരുന്ന വണ്ടിപ്പെരിയാര്‍ പാറമട ഭാഗത്തെ 600 മീറ്ററോളം ടാര്‍ ചെയ്യാത്തതിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കരാറുകാരന്‍ ടാര്‍ ചെയ്യാതെ ഒഴിവാക്കിയിട്ടിരിക്കുന്ന ഭാഗംഅടിയന്തരമായി ടാറിങ് നടത്തണമെന്ന് പൊതുപ്രവര്‍ത്തകനായ ടി എച്ച് അബ്ദുല്‍ സമദ് ആവശ്യപ്പെട്ടു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താതിരുന്ന വണ്ടിപ്പെരിയാര്‍ എസ് എന്‍ സ്‌കൂള്‍ മുതല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം വരെയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനും, ബാക്കി ഭാഗം ടാറിങ്ങ് നടത്തുന്നതിനുമായി 20 ലക്ഷം രൂപ അനുവദിച്ചിരുന്നത്. പാറമട ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത യോഗ്യമല്ലാതായി തീര്‍ന്നിരുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്യുക മാത്രമാണ് കരാറുകാരന്‍ ചെയ്തത്. ഈ വിഷയത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ എത്രയും വേഗം തീര്‍ക്കുന്നതിന് കരാറുകാരന് നോട്ടീസ് നല്‍കുവാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow