മൂന്നാറില്‍ പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പഞ്ചായത്ത്
മൂന്നാറില്‍ പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പഞ്ചായത്ത്
ഇടുക്കി: മൂന്നാറിനെ പ്ലാസ്റ്റിക് മുക്ത വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ കര്‍ശന നടപടിയുമായി മൂന്നാര്‍ പഞ്ചായത്ത്. ബുധനാഴ്ച മുതല്‍ 10 വിഭാഗം സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയോ വില്‍ക്കുകയോ സൂക്ഷിക്കുകയോ ചെയ്താല്‍ ആദ്യ തവണ 10,000 രൂപയും, ആവര്‍ത്തിച്ചാല്‍ 25,000 രൂപയും പിഴ ഈടാക്കും. സ്ഥാപനങ്ങളില്‍ നിയമം ലംഘിച്ചാല്‍ 2.5 ലക്ഷം രൂപ വരെ പിഴയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാല്‍ 5,000 രൂപയും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാത്തവരോട് പിഴ ഈടാക്കും. നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗം, വില്‍പ്പന, സംഭരണം എന്നിവയെക്കുറിച്ച് വിവരം നല്‍കി നടപടി സ്വീകരിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഈടാക്കുന്ന പിഴയുടെ 25 ശതമാനം വരെ പാരിതോഷികം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പറും ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും.
What's Your Reaction?