മേലേചിന്നാര്‍ യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
മേലേചിന്നാര്‍ യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: മേലേചിന്നാര്‍ യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ സ്‌പൈസസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നടത്തി. ഏരിയ റീജിയണല്‍ ചെയര്‍ ഇലെക്ട് കെ പി പോള്‍ ഉദ്ഘാടനംചെയ്തു. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സാജന്‍ തോമസ് (പ്രസിഡന്റ്), നൈജു കാക്കാനിയില്‍ (സെക്രട്ടറി), ബിനോയ് കയ്യാണിയില്‍ (ട്രഷറര്‍), സിനോജ് ജോസഫ് (വൈസ് പ്രസിഡന്റ്), അനീഷ് കെ ടി, ബിന്ദു സാജന്‍, ഗില്‍ഡാ നൈജു, റിന്‍ സൈജു, ഋതിക ബിനോയി എന്നിവര്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സെബാസ്റ്റ്യന്‍ തോമസ് തിരിതെളിച്ച് നല്‍കി. ബഥേല്‍ സെന്റ് ജേക്കബ് സ്‌കൂള്‍ ലൈബ്രറിയിലേക്ക് ക്ലബ്ബില്‍നിന്ന് നനല്‍കിയ 50 പുസ്തകങ്ങള്‍ പ്രധാനാധ്യാപകന്‍ ജോണി കെ കെ ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് മാത്യു എ ജെ അധ്യക്ഷനായി. സെക്രട്ടറി ജിതിന്‍ ജോസഫ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തി.
What's Your Reaction?