അണക്കര ലയണ്‍സ് ക്ലബ്ബിന്റെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജനുവരി 1ന്
അണക്കര ലയണ്‍സ് ക്ലബ്ബിന്റെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജനുവരി 1ന്
ഇടുക്കി: അണക്കര ലയണ്‍സ് ക്ലബ്ബും വണ്ടന്‍മേട് സാമൂഹിക ആരോഗ്യ കേന്ദ്രവും ജില്ലാ ആശുപത്രി മൊബൈല്‍ യൂണിറ്റും ചേര്‍ന്ന് ജനുവരി 1ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. അണക്കര വ്യാപാരഭവന്‍ നടക്കുന്ന ക്യാമ്പില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. കാഴ്ച പരിശോധന, കണ്ണട നിര്‍ണയം, തിമിര രോഗനിര്‍ണയം, ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന എന്നിവയുടെ സേവനം ക്യാമ്പില്‍ ലഭ്യമാകും. ജില്ലാ ആശുപത്രിയിലെ നേത്ര ചികിത്സാവിഭാഗം സര്‍ജന്‍ ഡോ. മീര മാത്യു നേതൃത്വം നല്‍കും. ലയണ്‍സ് ക്ലബ് ഭാരവാഹികളായ ഷിബു തോമസ്, ജോസഫ് പുതുമന, ജോയ്‌സ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?